Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People To Vote

Malappuram

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യാ​ൻ വീ​ൽച്ചെ​യ​ർ സൗ​ക​ര്യം

മ​ല​പ്പു​റം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും 85 ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ഈ​സി​ഐ നെ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത് വീ​ൽ​ച്ചെ​യ​ർ, വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​ടെ​യും മു​ഴു​വ​ൻ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​പ്പു​റം സ്വീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

തി​രൂ​ർ സ​ബ് ക​ള​ക്‌ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്കാ​ണ് മ​ല​പ്പു​റം സ്വീ​പി​ന്‍റെ ചു​മ​ത​ല. ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ഇ​സി​ഐ നെ​റ്റ് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും. പോ​ളിം​ഗ് ബൂ​ത്ത് ക​ണ്ടെ​ത്ത​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വോ​ട്ടെ​ടു​പ്പ് ദി​വ​സം വീ​ൽ​ചെ​യ​ർ, വാ​ഹ​നം എ​ന്നീ സേ​വ​ന​ങ്ങ​ൾ ആ​പ്പി​ൽ ല​ഭി​ക്കും.

ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ് ന​ന്പ​ർ ന​ൽ​കി​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യേ​ണ്ട​ത്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​ക​ത വി​ല​യി​രു​ത്തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ​ക്കാ​ണ് ഭി​ന്ന​ശേ​ഷി- വ​യോ​ജ​ന- ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല.

കാ​ഴ്ചപ​രി​മി​തി ഉ​ള്ള​വ​ർ​ക്ക് ബ്രെ​യി​ലി ലി​പി ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വീ​ട്ടി​ൽനി​ന്നു വോ​ട്ട് ചെ​യ്യാ​നു​ള്ള ഹോം ​വോ​ട്ടിം​ഗ് അ​വ​സ​ര​വും ല​ഭി​ക്കും.

ഹോം ​വോ​ട്ടിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ 12 ഡി ​ഫോ​റം ബി​എ​ൽ​ഒ​മാ​ർ വ​ഴി വ​ര​ണാ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്കാം. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളും താ​ഴ​ത്തെ നി​ല​യി​ൽ ആ​യി​രി​ക്കും സ​ജ്ജീ​ക​രി​ക്കു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക റാ​ന്പും വീ​ൽ​ചെ​യ​റും കു​ടി​വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തും.

ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും അ​വ​രു​ടെ സ​മ്മ​തി​ദാ​ന​വ​കാ​ശം സ​ധൈ​ര്യം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​സി​ഐ നെ​റ്റ് ആ​പ്പ് വ​ഴി സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​മെ​ന്നും ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ 16 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 29,643 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രും 14,292 വ​യോ​ജ​ന വോ​ട്ട​ർ​മാ​രും (85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ) 39 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വ​യോ​ജ​ന​ങ്ങ​ളി​ലു​ള്ള നി​യോ​ജ​ക ​മ​ണ്ഡ​ലം നി​ല​ന്പൂ​രാ​ണ്. 1278 പേ​ർ. താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വ​യോ​ജ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 523 പേ​ർ.

ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള നി​യോ​ജ​ക​ മ​ണ്ഡ​ലം തി​രൂ​രും (2410) ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കു​റ​വു​ള്ള​ത് തി​രൂ​ര​ങ്ങാ​ടി​യു​മാ​ണ് (1202). തി​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 12 ട്രാ​ൻ​സ് ജ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഏ​ഴ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 39 ട്രാ​ൻ​സ് ജ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഫോ​ണ്‍: 8714621985.

Latest News

Corehub Up